ജയ് മഹേന്ദ്രൻ എന്ന സൂപ്പർ ഹിറ്റ് വെബ് സീരീസിന് ശേഷം സൈജു കുറുപ്പ് - രാഹുൽ റിജി നായർ ടീം ഒന്നിക്കുന്ന പുതിയ ചിത്രമാണ് ഫ്ലാസ്ക്. സൈജു കുറുപ്പ് ഒരു പോലീസ് ഉദ്യോഗസ്ഥന്റെ വേഷം ചെയ്യുന്ന ചിത്രത്തിന്റെ ആദ്യ ടീസർ ഇപ്പോൾ റിലീസ് ചെയ്തിരിക്കുകയാണ്.
ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോ ആണ് ഫ്ലാസ്ക് നിർമിച്ചിരിക്കുന്നത്. ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോയുടെ ബാനറിൽ സംവിധായകൻ രാഹുൽ റിജി നായർ തന്നെയാണ് ചിത്രത്തിന്റെ നിർമാണവും. ലിജോ ജോസഫ്, രതീഷ് എം.എം. എന്നിവരാണ് മറ്റു നിർമാതാക്കൾ.