Thu, 4 September 2025
Facebook X Instagram Youtube
ad

ADVERTISEMENT

Filter By Tag : GR Anil

സം​ഭ​രി​ച്ച നെ​ല്ലി​ന്‍റെ വി​ല ഓ​ണാ​വ​ധി​ക്കു ശേ​ഷം കൊ​ടു​ത്തു​തീ​ർ​ക്കും: മ​ന്ത്രി ജി.​ആ​ർ. അ​നി​ൽ

തി​രു​വ​ന​ന്ത​പു​രം: നെ​ല്ല് സം​ഭ​ര​ണ പ​ദ്ധ​തി പ്ര​കാ​രം കേ​ര​ള​ത്തി​ലെ ക​ർ​ഷ​ക​രി​ൽ നി​ന്ന് സം​ഭ​രി​ച്ച നെ​ല്ലി​ന്‍റെ വി​ല പൂ​ർ​ണ​മാ​യും കൊ​ടു​ത്തു തീ​ർ​ക്കാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ഭ​ക്ഷ്യ പൊ​തു​വി​ത​ര​ണ വ​കു​പ്പ് മ​ന്ത്രി ജി.​ആ​ർ. ​അ​നി​ൽ. 2024-25 സം​ഭ​ര​ണ വ​ർ​ഷ​ത്തി​ൽ 2,07,143 ക​ർ​ഷ​രി​ൽ നി​ന്നാ​യി ആ​കെ സം​ഭ​രി​ച്ച നെ​ല്ലി​ന്‍റെ വി​ല​യാ​യ 1,645 കോ​ടി രൂ​പ​യി​ൽ 1,399 കോ​ടി രൂ​പ​യും ന​ൽ​കി​യി​ട്ടു​ണ്ട്.

10,568 ക​ർ​ഷ​ക​ർ​ക്കാ​യി 246 കോ​ടി രൂ​പ​യാ​ണ് ന​ൽ​കാ​ൻ ശേ​ഷി​ക്കു​ന്ന​ത്. സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ൽ​കു​ന്ന പ്രോ​ത്സാ​ഹ​ന ബോ​ണ​സ് ഇ​ന​ത്തി​ൽ വ​ക​യി​രു​ത്തി​യ തു​ക​യി​ൽ​നി​ന്ന് ഏ​റ്റ​വും ഒ​ടു​വി​ലാ​യി 113 കോ​ടി രൂ​പ കൂ​ടി അ​നു​വ​ദി​ച്ചെ​ങ്കി​ലും കേ​ന്ദ്ര സ​ർ​ക്കാ​ർ എം​എ​സ്പി ഇ​ന​ത്തി​ലു​ള്ള തു​ക അ​നു​വ​ദി​ക്കാ​ത്ത​തി​നാ​ലാ​ണ് അ​വ​ശേ​ഷി​ക്കു​ന്ന ക​ർ​ഷ​ക​ർ​ക്ക് സം​ഭ​ര​ണ വി​ല കൊ​ടു​ക്കു​ന്ന​തി​ന് കാ​ല​താ​മ​സം നേ​രി​ട്ട​ത്.

സ​പ്ലൈ​കോ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ നാ​ല് ദി​വ​സ​മാ​യി ഡ​ൽ​ഹി​യി​ൽ കേ​ന്ദ്ര​സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി നേ​രി​ൽ ക​ണ്ട് ന​ട​ത്തി​യ ശ്ര​മ​ങ്ങ​ൾ​ക്കൊ​ടു​വി​ൽ ഏ​പ്രി​ൽ, മേ​യ്, ജൂ​ൺ മാ​സ​ങ്ങ​ളി​ലെ എം​എ​സ്പി ഇ​ന​ത്തി​ലു​ള്ള ക്ല​യിം അം​ഗീ​ക​രി​ച്ചി​ട്ടു​ണ്ട്. ഓ​ണം അ​വ​ധി​ക്ക് ശേ​ഷ​മു​ള്ള ബാ​ങ്ക് പ്ര​വൃ​ത്തി​ദി​വ​സ​ങ്ങ​ളി​ൽ ക​ർ​ഷ​ക​ർ​ക്ക് തു​ക ല​ഭ്യ​മാ​ക്കു​വാ​ൻ ക​ഴി​യും.

Latest News

Up