ഡാളസ്: ടെക്സസിലെ ആദ്യകാല മലയാളിയും ഇന്ത്യൻ അമേരിക്കൻ നഴ്സസ് അസോസിയേഷന്റെ സ്ഥാപക നേതാവുമായ ഏലിക്കുട്ടി ഫ്രാൻസിസിനെ ഡാളസ് മലയാളി അസോസിയേഷൻ ആദരിക്കുന്നു.
കൊപ്പേൽ സെന്റ് അൽഫോൺസാ ചർച്ച് ഓഡിറ്റോറിയത്തിൽ 30ന് രാവിലെ 10.30ന് നടക്കുന്ന ഓണാഘോഷ ചടങ്ങിൽ ഏലിക്കുട്ടി ഫ്രാൻസിസിനെ പൊന്നാടയണിയിക്കുകയും ഫലകം നൽകി ആദരിക്കുകയും ചെയ്യും.
1970കളുടെ തുടക്കത്തിൽ ഡൽഹിയിൽ നിന്നും അമേരിക്കയിലേക്കു കുടിയേറിയ ഏലിക്കുട്ടി ഫ്രാൻസിസ് ഡാളസിലെ പാർക്ക്ലാൻഡ് മെമ്മോറിയൽ ഹോസ്പിറ്റലിൽ ദീർഘനാൾ സൂപ്രണ്ടായിരുന്നു.
നിലവിൽ വിശ്രമ ജീവിതം നയിച്ചു വരികയാണ്. മാധ്യമപ്രവർത്തകനും കലാകാരനുമായിരുന്നു പരേതനായ സി.എൽ. ഫ്രാൻസീസാണ് ഭർത്താവ്.