അത്യാഢബംരപൂർവം നടന്ന വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളും ഇൻസ്റ്റഗ്രാമിൽ നിന്നും നീക്കം ചെയ്ത് നടി ഹൻസിക മൊത്വാനി. ഇതോടെ താരം വിവാഹമോചനത്തിന് ഒരുങ്ങുന്നുവോയെന്നാണ് ആരാധകർ ചോദിക്കുന്നത്.
ഭർത്താവ് സോഹേൽ ഖതൂരിയുമൊത്തുള്ള ചിത്രങ്ങളെല്ലാം താരം നീക്കം ചെയ്തിട്ടുണ്ട്. മാത്രമല്ല നിലവിൽ ഹൻസിക അമ്മയ്ക്കൊപ്പമാണ് താമസിക്കുന്നത് എന്നും റിപ്പോർട്ടുണ്ട്. ഇതും വിവാഹമോചന അഭ്യൂഹങ്ങൾ ശക്തമാക്കുന്നു.
നേരത്തെ പബ്ലിക്ക് ആയിരുന്ന സോഹേൽ ഖതൂരിയയുടെ സമൂഹമാധ്യമ പ്രൊഫൈൽ ഇപ്പോൾ പ്രൈവറ്റ് ആക്കിയിരിക്കുകയാണ്. ഹൻസികയുടെ അടുത്ത സുഹൃത്തായിരുന്ന റിങ്കി ബജാജാണ് സോഹേലിന്റെ ആദ്യ ഭാര്യ.