തിരുവനന്തപുരം: യുഎഇ ഗവണ്മെന്റ് അംഗീകൃത സംഘടനയായ അബുദാബി മലയാളി സമാജത്തിന്റെ 39-ാമത് സഹിത്യ പുരസ്കാരത്തിന് കവിയും കഥാകൃത്തുമായ ആലങ്കോട് ലീലാകൃഷ്ണനെ തെരഞ്ഞെടുത്തതായി ജൂറി ചെയര്മാന് പ്രഫ.വി. മധുസൂദനന് നായര്‍ അറിയിച്ചു.
മലയാള കാവ്യപാരമ്പര്യത്തെയും കേരളീയ പൈതൃകവും മാനുഷിക മൂല്യങ്ങളും നവീകരിച്ചു നിര്‍ത്തുന്നതില്‍ ആലങ്കോട് ലീലാ കൃഷ്ണന് നടത്തുന്ന പ്രയത്നങ്ങളെ ആദരിച്ചുകൊണ്ടാണ് പുരസ്കാരം നിര്‍ണയിച്ചതെന്നു വിധികര്‍ത്താക്കള്‍ പറഞ്ഞു.
സെപ്റ്റംബറില്‍ അബുദാബിയില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും.