
രാഘവൻ
മാഹി: റിട്ട. മാഹി സ്പിന്നിംഗ് മിൽ ജീവനക്കാരനും ആദ്യകാല കോൺഗ്രസ് പ്രവർത്തകനുമായിരുന്ന ഈസ്റ്റ് പള്ളൂർ ഡാഡിമുക്കിൽ ചെട്ട്യാൻകണ്ടിയിൽ എം.കെ. രാഘവൻ (79) അന്തരിച്ചു. സംസ്കാരം ഇന്ന് ഒന്പതിന് വീട്ടുവളപ്പിൽ. ഭാര്യ: പൊയിൽപുരയിൽ സൗമിനി. മക്കൾ: പ്രദീപൻ (ജോയിന്റ് സെക്രട്ടറി, ഐഎൻടിയുസി, മാഹി സ്പിന്നിംഗ് മിൽ), പ്രശാന്ത് (എസ്ഐ, പുതുച്ചേരി), പ്രസീത. മരുമക്കൾ: ലതിക (കണ്ണംവള്ളി), നിവേദിത (കൂത്തുപറമ്പ്), സുരേഷ് ബാബു (പെരിങ്ങാടി). സഹോദരങ്ങൾ: പരേതരായ കുഞ്ഞിക്കണ്ണൻ, നാണി.