
തങ്കമണിയമ്മ
തൊടുപുഴ: സ്വാതന്ത്ര്യസമര സേനാനി ആനക്കൂട് തേക്കുംകാട്ടിൽ പരേതനായ പി. കൃഷ്ണപിള്ളയുടെ ഭാര്യ തങ്കമണിയമ്മ (97) അന്തരിച്ചു. സംസ്കാരം നടത്തി. പരേത ഇടപ്പള്ളി പേരയിൽ കുടുംബാംഗം. മക്കൾ: പ്രഭാകരൻ (കുമാരമംഗലം), ശശിധരൻ (സംസ്ഥാന, ജില്ലാ സ്പോർട്സ് കൗണ്സിൽലംഗം, റിട്ട. സ്റ്റേഷനറി ഡിപ്പാർട്ട്മെന്റ്), വിജയമ്മ, ടി.കെ. സുധാകരൻ നായർ (മുൻ വൈസ് ചെയർമാൻ തൊടുപുഴ നഗരസഭ, ശ്രീകൃഷ്ണ വിലാസം എൻഎസ്എസ് കരയോഗം സെക്രട്ടറി). മരുമക്കൾ: പരേതയായ രാധാമണി, ശാന്ത കുമാരി, ശിവശങ്കരൻ നായർ മുള്ളൻകുടിതടത്തിൽ (തൃക്കളത്തൂർ), സുധ സുധാകരൻ (മുൻ നഗരസഭ കൗണ്‍സിലർ).