Live

R.I.P

Obituary
ഫാ. ​ജോ​ർ​ജ് തോ​മ​സ് ക​ല്ലു​ങ്ക​ൽ ഒ​ഐ​സി

ഫാ. ​ജോ​ർ​ജ് തോ​മ​സ് ക​ല്ലു​ങ്ക​ൽ ഒ​ഐ​സി

ബ​ഥ​നി ആ​ശ്ര​മം മു​ൻ സു​പ്പീ​രി​യ​ർ ജ​ന​റാളും തി​രു​വ​ല്ല ബ​ഥ​നി ദ‍​യ​റാം ആ​ശ്ര​മാം​ഗ​വു​മാ​യ ഫാ. ​ജോ​ർ​ജ് തോ​മ​സ് ക​ല്ലു​ങ്ക​ൽ ഒ​ഐ​സി (74) അ​ന്ത​രി​ച്ചു. സം​സ്കാ​രം ചൊവ്വാഴ്ച മൂ​ന്നി​ന് തു​ക​ല​ശേ​രി തി​രു​വ​ല്ല ബ​ഥ​നി ആ​ശ്ര​മ ചാ​പ്പ​ലി​ൽ.

പ​രേ​ത​രാ​യ ക​ല്ലു​ങ്ക​ൽ കെ.​വി. തോ​മ​സ് - മ​റി​യാ​മ്മ തോ​മ​സ് ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ: തോ​മ​സ് ഏ​ബ്ര​ഹാം (ജോ​യി), സി​സി​ലി.

പ​രേ​ത​ൻ വ​ട​വാ​തൂ​ർ പൗ​ര​സ്ത്യ വി​ദ്യാ​പീ​ഠം, പൂ​നെ വേ​ദ​വി​ജ്ഞാ​ന പീ​ഠം, എം​ഒ​സി കോ​ട്ട​യം എ​ന്നി​വി​ട​ങ്ങ​ളി​ൽ ദൈ​വ​ശാ​സ്ത്ര പ്ര​ഫ​സ​റാ​യും ആ​ലു​വ, കോ​ട്ട​യം, പൂ​നെ, തി​രു​വ​ല്ല, എ​ന്നീ ആ​ശ്ര​മ​ങ്ങ​ളി​ലും ക​ള​ത്തി​പ്പ​ടി, ആ​ലു​വ, തോ​ട്ട​ക്കാ​ട്ടു​ക​ര, കീ​ച്ചാ​ൽ, തി​രു​വ​ഞ്ചൂ​ർ, വാ​ക​ത്താ​നം, പാ​ത്താ​മു​ട്ടം, പൂ​വ​ത്തൂ​ർ, അ​മ്പാട്ടു​ഭാ​ഗം എ​ന്നി​വി​ട​ങ്ങ​ളി​ൽ വി​കാ​രി​യാ​യും സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്.